പി.എഫ്.ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയില്ല; ഹൈകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് സർക്കാർ

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഹൈകോടതിയിൽ സർക്കാർ നിരുപാധികം ക്ഷമ ചോദിച്ചു. ആഭ്യന്തര സെക്രട്ടറി കോടതിയിൽ നേരിട്ട് എത്തിയാണ് ക്ഷമ ചോദിച്ചത്.

റവന്യൂ റിക്കവറി നടപടികൾ ജനുവരി 15നകം പൂർത്തിയാക്കുമെന്ന് സർക്കാർ സത്യവാങ്മൂലത്തിലുടേ കോടതിയെ അറിയിച്ചു. പൊതുമുതൽ നശിപ്പിച്ചത് ഗൗരവമാണെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് സർക്കാർ സത്യവാങ്മൂലം സ്വീകരിച്ചു.

നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട നടപടികൾ നീണ്ടുപോകുന്നതിൽ ഹൈകോടതി കഴിഞ്ഞദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും രാജ്യവ്യാപകമായി എൻ.ഐ.എ, ഇ.ഡി എന്നിവർ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ നടത്തിയത്.

Tags:    
News Summary - Government tendered unconditional apology to High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.