തിരുവനന്തപുരം: സംസ്ഥാന സർക്കാറിലെ ഉദ്യോഗസ്ഥശ്രേണിയിൽ സെക്രട്ടറിക്ക് താഴെയായി എക്‌സ് ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തി ഭരണചട്ടം (റൂൾസ് ഓഫ് ബിസിനസ്) ഭേദഗതി ചെയ്ത് വിജ്ഞാപനമിറങ്ങി. സര്‍ക്കാറിന്‍റെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. സര്‍ക്കാറിന് ഈ തസ്തികയില്‍ പുറത്തുള്ളവരെയും വിരമിച്ച ഉദ്യോഗസ്ഥരെയുമൊക്കെ നിയമിക്കാനാകും. ഇവർക്ക് ഉത്തരവിറക്കാനും സാധിക്കും.
സർവിസിൽ നിന്ന് വിരമിച്ച ഉയർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ എക്‌സ് ഒഫിഷ്യോ സെക്രട്ടറിയായി നിയമിച്ചതിനെതിരെ ഹൈകോടതിയിലുള്ള കേസ് അന്തിമഘട്ടത്തിലെത്തിനിൽക്കുമ്പോഴാണ് തിരക്കുപിടിച്ച ചട്ടഭേദഗതിയെന്നാണ് വിമർശനം. ഇദ്ദേഹം ഇറക്കിയ ഉത്തരവുകളുടെ സാധുതയിൽ ഹൈകോടതി നിയമിച്ച അമിക്കസ് ക്യൂറി ചോദ്യങ്ങളുയർത്തിയിരുന്നു.
വിരമിച്ചയാളെ എക്‌സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത് നിയമവിരുദ്ധമാണെന്നും സാധാരണരീതിയിൽ സര്‍ക്കാറിനായി ഉത്തരവില്‍ ഒപ്പിടാന്‍ എക്‌സ് ഒഫിഷ്യോ സെക്രട്ടറിക്ക് അധികാരമില്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. ഉദ്യോഗസ്ഥ ശ്രേണിയിലില്ലാത്ത ആൾ എങ്ങനെ നിയമനം നടത്തുമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.