തിരുവനന്തപുരം: മൂന്നു മാസം അടച്ചിട്ടശേഷം ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ സർക്കാർ ഒാഫിസുകൾ പൂർണമായും തുറന്നു. 85 ശതമാനത്തിലധികം ജീവനക്കാർ ഹാജരായെന്നാണ് വിലയിരുത്തൽ. പക്ഷേ, ജീവനക്കാരുടെ പഞ്ചിങ് ഒഴിവാക്കിയതോടെ ഹാജരെടുക്കൽ പ്രായോഗികമല്ലാതായി. സെക്രേട്ടറിയറ്റിൽ 95 ശതമാനം പേരാണ് ഹാജരായത്.
തൊട്ടടുത്ത ജില്ലകളിൽ സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിൽ പതിവിൽ കവിഞ്ഞ തിരക്കുണ്ടായതോടെ സാമൂഹിക അകലം അപ്രസക്തമായി. ഭൂരിഭാഗം പേരും സ്വന്തം വാഹനങ്ങളെയാണ് ആശ്രയിച്ചത്. രണ്ട് മാസത്തിലധികമായി ഫയലുകൾ നീങ്ങാതിരുന്ന സർക്കാർ ഒാഫിസുകളിലേക്ക് പൊതുജനവും എത്തി. പഞ്ചായത്ത്, വില്ലേജ്, താലൂക്ക്, കൃഷി ഒാഫിസുകളിലും ജില്ലാ കലക്ടറേറ്റുകളിലും അടക്കം സമാന്യം തിരക്കുണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എല്ലാ ഒാഫിസിലും പ്രതിരോധ മുൻകരുതൽ കർശനമാക്കിയിട്ടുണ്ട്. കണ്ടെയിൻമെൻറ് സോണുകൾ ഒഴിച്ചുള്ള മേഖലകളിലെ ജീവനക്കാരാണ് ജോലിക്ക് ഹാജരാകാൻ സർക്കാർ നിർദേശിച്ചത്. ഒപ്പം ഗുരുതരരോഗികളെയും ഏഴു മാസമായ ഗർഭിണികളെയും ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാരെയും ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.