വിദ്യാഭ്യാസ പരിഷ്കാരങ്ങളിൽ സർക്കാറിന് ഉൾക്കാഴ്ചയില്ല -കെ.എച്ച്.എസ്‌.ടി.യു

മലപ്പുറം: കാലത്തെയും വിവിധ മേഖലകളിലെ മാറ്റങ്ങളെയും കൃത്യമായി അടയാളപ്പെടുത്തി നടപ്പിലാക്കേണ്ട വിദ്യാഭ്യാസ പരിഷ്കാരങ്ങളെ പ്രഹസനങ്ങളാക്കി മാറ്റുന്ന സർക്കാർ നയങ്ങളിൽ കേരള ഹയർ സെക്കൻഡറി ടീച്ചേർസ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. പൊതു വിദ്യാഭ്യാസ മേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാതെ അധ്യാപക- അധ്യാപകേതര തസ്തികകൾ വെട്ടിച്ചുരുക്കുക എന്നത് മിനിമം പരിപാടിയായി സർക്കാർ സ്വീകരിച്ചിരിക്കുകയാണ്.

ഗുണമേന്മ വിദ്യാഭ്യാസത്തെക്കുറിച്ച് വാചാലരാവുകയും മെച്ചപ്പെട്ട, നിലവാരമുള്ള ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളിലെ അക്കാദമിക് വിരുദ്ധവും തൊഴിൽ നിഷേധാത്മകവുമായ നിലപാടുകൾ അതേപടി കോപ്പിയടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഗുണപരമായ അക്കാദമിക മേഖലകൾക്ക് നേരെ നശീകരിക്കപ്പെടേണ്ടത് എന്നെഴുതി വെച്ച കോർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെട്ടു. ജനുവരി 24 ലെ പണിമുടക്ക് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ.കെ ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എ നുഹ്മാൻ ശിബിലി, സി.ടി.പി ഉണ്ണി മൊയ്തീൻ, നിസാർ ചേലേരി, വി കെ അബ്ദുറഹിമാൻ, ഡോ. എസ് സന്തോഷ് കുമാർ, ഡോ.വി. പി അബ്ദുൽ സലീം, പി. ഷമീർ, ഷമീം അഹമ്മദ്, കെ. ജമാൽ, എസ്. കെ ആബിദ, പി.ബഷീർ, ഡോ. ഷാഹുൽ ഹമീദ്, ആർ.കെ.ഷാഫി, ഡോ. ഷാജിദ, ഫൈസൽ. വി, ജാഫർ. എം, കെ.കെ അലവി കുട്ടി, അബേദുൽ ഫത്താഹ്, നാസർ വി.കെ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Government lacks insight into education reforms - KHSTU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.