Posted On
date_range Updated On
date_range സർക്കാർ മെഡിക്കല്‍ കോളേജുകൾ ഇനി ഇവർ നയിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിൽ പുതിയ പ്രിൻസിപ്പലുമാരെ നിയമിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പൽ/ ജോയന്‍റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ തസ്തികയിലെ സ്ഥലം മാറ്റവും റഗുലര്‍ സ്ഥാനക്കയറ്റവും അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ആദ്യത്തെ രണ്ട് പേരെ സ്ഥലം മാറ്റിയും ബാക്കി 9 പേരെ റഗുലര്‍ സ്ഥാനക്കയറ്റം അംഗീകരിച്ചുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വയനാട് മെഡിക്കല്‍ കോളേജില്‍ ആദ്യമായാണ് പ്രിന്‍സിപ്പലിനെ നിയമിക്കുന്നത്. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ വിരമിച്ച ഒഴിവുകളാണ് നികത്തുന്നത്.
- കൊല്ലം മെഡിക്കല്‍ കോളേജിന്‍റെ പ്രിന്‍സിപ്പലായ ഡോ. എന്‍. റോയിയെ സ്ഥലം മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തികയില്‍ നിയമിച്ചു.
- ഇടുക്കി മെഡിക്കല്‍ കോളേജിന്‍റെ പ്രിന്‍സിപ്പലായ ഡോ. എം.എച്ച്. അബ്ദുുള്‍ റഷീദിനെ സ്ഥലം മാറ്റി കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.
- കോന്നി മെഡിക്കല്‍ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. മിന്നി മേരി മാമ്മനെ പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി നിയമിച്ചു.
- കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറായ ഡോ. എം. സബൂറാ ബീഗത്തിനെ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.
- കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പ്രൊഫസറും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. കെ. അജയകുമാറിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്‍റെ പ്രിന്‍സിപ്പലായി നിയമിച്ചു.
- തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫാര്‍മ്മക്കോളജി വിഭാഗം പ്രൊഫസറായ ഡോ. പി. കലാ കേശവനെ എറണാകുളം മെഡിക്കല്‍ കോളേജിന്‍റെ പ്രിന്‍സിപ്പലായി നിയമിച്ചു.
- തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ. കെ. ശശികലയെ ആലപ്പുഴ സര്‍ക്കാര്‍ റ്റി.ഡി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി നിയമിച്ചു.
- കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം പ്രൊഫസറായ ഡോ. എസ്. പ്രതാപിനെ തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ നിയമിച്ചു.
- കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.കെ. മുബാറക്കിനെ വയനാട് മെഡിക്കല്‍ കോളേജിന്‍റെ പ്രിന്‍സിപ്പലായി നിയമിച്ചു.
- കോട്ടയം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.പി. ജയകുമാറിനെ കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി നിയമിച്ചു.
- മഞ്ചേരി മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗം പ്രൊഫസറായ ഡോ. ബി. ഷീലയെ ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി നിയമിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.