ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത 18 കുടുംബങ്ങള്‍ക്കുകൂടി ഭൂമി

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​റ ഭൂ​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 18 കു​ടും​ബ​ങ്ങ​ള്‍ക്ക് കൂ​ടി ഭൂ​മി ന​ല്‍കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് തെ​ന്നൂ​ര്‍ വി​ല്ലേ​ജി​ല്‍ സ്വ​കാ​ര്യ ഭൂ​മി വി​ല​യ്‌​ക്കെ​ടു​ത്താ​ണ് ന​ല്‍കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് റ​വ​ന്യൂ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചു.

തെ​ന്നൂ​ര്‍ വി​ല്ലേ​ജി​ല്‍ സ​ര്‍വേ ന​മ്പ​ര്‍ 3851/3-1, 3852/5-1, 2926/1-2, 3851/3-2, 2926/1-1 ഉ​ള്‍പ്പെ​ട്ട നാ​ല് ഏ​ക്ക​ര്‍ സ്വ​കാ​ര്യ ഭൂ​മി സ​െൻറ്​ ഒ​ന്നി​ന് 39,000 രൂ​പ നി​ര​ക്കി​ല്‍ വാ​ങ്ങി​യാ​ണ് 18 കു​ടും​ബ​ങ്ങ​ള്‍ക്ക് ന​ല്‍കു​ന്ന​ത്. ഇ​തി​ന് ആ​കെ 1,56,00,000 രൂ​പ ചെ​ല​വാ​കും. ഇ​തു സം​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​ല​ക്ട​ര്‍ ന​ല്‍കി​യ ശി​പാ​ർ​ശ​യാ​ണ്​ അം​ഗീ​ക​രി​ച്ച​ത്.

Tags:    
News Summary - Government grant land to 18 familes who participated in Chengara strike- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.