ആ​റ​ന്മു​ള​ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ വി​ദൂ​ര​സാ​ധ്യ​ത​ പോ​ലു​മില്ല

കൊ​ച്ചി: വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​ൻ വി​ദൂ​ര​സാ​ധ്യ​ത​പോ​ലു​മി​ല്ലാ​ത്ത സ്​​ഥ​ല​മാ​ണ്​ ആ​റ​ന്മു​ള​യെ​ന്ന്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് അ​നു​മ​തി നേ​ടി​യ​ത്​. പ​ദ്ധ​തി​ക്കായി ഒ​രു നി​യ​മ​ത്തി​ലും ഇ​ള​വ​നു​വ​ദി​ച്ചി​ട്ടു​മി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കെ.​ജി.​എ​സ് ആ​റ​ന്മു​ള ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി​ക്ക്​ ത​ത്വ​ത്തി​ൽ ന​ൽ​കി​യ അ​നു​മ​തി പി​ൻ​വ​ലി​ച്ച​തെ​ന്ന്​ സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ അ​റി​യി​ച്ചു. ത​ത്വ​ത്തി​ലു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കി​യ​തും പ്ര​ദേ​ശം വ്യ​വ​സാ​യ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച വി​ജ്​​ഞാ​പ​ന​വും പ​ത്തു​ശ​ത​മാ​നം സ​ർ​ക്കാ​ർ ഒാ​ഹ​രി എ​ടു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും പി​ൻ​വ​ലി​ച്ച​തും േചാ​ദ്യം​ചെ​യ്​​ത്​ വി​മാ​ന​ത്താ​വ​ള ക​മ്പ​നി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് സ​ർ​ക്കാ​റി​​െൻറ വി​ശ​ദീ​ക​ര​ണം.

ത​ങ്ങ​ളു​ടെ പ​ക്ക​ൽ 350 ഏ​ക്ക​റു​ണ്ടെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ്​ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ സ​ർ​ക്കാ​റി​​െൻറ അം​ഗീ​കാ​രം വാ​ങ്ങി​യ​ത്. എ​ന്നാ​ൽ, ഇ​വ​രു​ടെ കൈ​വ​ശം 309 ഏ​ക്ക​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 200 ഏ​ക്ക​ർ നെ​ൽ​വ​യ​ൽ- ത​ണ്ണീ​ർ​ത്ത​ട​ത്തി​​െൻറ  പ​രി​ധി​യി​ൽ വ​രു​ന്ന​തു​മാ​ണ്. ക​ര​ഭൂ​മി ക​ഴി​ച്ചു​ള്ള ബാ​ക്കി പ്ര​ദേ​ശം സ​ർ​ക്കാ​റി​േ​ൻ​റ​താ​യ​തി​നാ​ൽ ഭൂ​പ​രി​ഷ്​​ക​ര​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യും ക​മ്പ​നി​ക്കെ​തി​രെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്​. പദ്ധതിക്കായി നികത്തിയ സ്​ഥലം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ല​ക്​​ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പി​ന്നീ​ട് കോ​ട​തി​യും ഇ​തു നി​ർ​ദേ​ശി​ച്ചു. ക​മ്പ​നി ഇ​ത്​ ​സ​മ്മ​തി​െ​ച്ച​ങ്കി​ലും ന​ട​പ​ടി​യി​ല്ലാ​തെ​വ​ന്ന​തോ​ടെ സ​ർ​ക്കാ​ർ​ത​ന്നെ മ​ണ്ണു​നീ​ക്കാ​ൻ തു​ട​ങ്ങി. ഭാ​ഗി​ക​മാ​യി പൂ​ർ​ത്തി​യാ​ക്കിയെന്നും സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - government decsion on aranmula airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.