തിരുവനന്തപുരം: ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഡംബരവിമാനയാത്ര അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ടിക്കറ്റ് നിരക്കിനു പുറമേ, വിമാനത്തിലെ ഭക്ഷണമടക്കമുള്ള മറ്റു സൗകര്യങ്ങള്‍ക്ക് െചലവാകുന്ന അധിക തുകകൂടി യാത്രച്ചെലവിലേക്ക് ഉള്‍പ്പെടുത്തിയാണ് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്.
വകുപ്പു തലവന്മാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവും പാനീയവും, സീറ്റ് മുന്‍ഗണനയും ലഗേജ് ചാര്‍ജും ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ യാത്രച്ചെലവിെൻറ ഭാഗമായി ലഭിക്കും. സ്വകാര്യ വിമാനക്കമ്പനികളിൽ യാത്ര ചെയ്യുമ്പോഴും ഈ ആനുകൂല്യം കിട്ടും. എയര്‍ ഇന്ത്യയുെട ഫുള്‍ഫെയര്‍ ഇക്കോണമി ക്ലാസിലെ യാത്രക്കൂലിക്ക് തുല്യമായ തുകയാണ് സ്വകാര്യവിമാനത്തിലെ യാത്രക്കും അനുവദിച്ചിരിക്കുന്നത്.
പല സ്വകാര്യവിമാനക്കമ്പനികളും ഈ സൗകര്യങ്ങള്‍ക്ക് ഈടാക്കുന്ന തുക യാത്രക്കൂലിയിനത്തില്‍ ഉള്‍പ്പെടുത്താതെ പ്രത്യേകം ബിൽ ചെയ്യുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഓരോ തവണയും ഉത്തരവിറക്കേണ്ട സ്ഥിതി ഒഴിവാക്കുന്നതിനാണ് ഇതെല്ലാം െചലവിെൻറ ഭാഗമാക്കി പുതിയ ഉത്തരവ് ഇറക്കിയതെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.