കോഴിക്കോട്: നിപ രോഗം താണ്ഡവമാടിയപ്പോൾ 12 മൃതദേഹങ്ങൾ സംസ്കരിക്കാൻ മുൻകൈയെട ുത്ത ഡോ. ആർ.എസ്. േഗാപകുമാറിന് ഇത്തവണ മറ്റൊരു ദൗത്യംകൂടി. കേരളത്തിൽ കോവിഡ് പോസി റ്റിവായി മരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിെൻറ മൃതദേഹം അടക്കാനായിരുന്നു കോഴിക്കോട് നഗരസഭ ഹെൽത്ത് ഓഫിസറായ ഡോ. ഗോപകുമാറിെൻറ നിയോഗം. കണ്ണംപറമ്പ് ശ്മശാനത്തിൽ ഗോപകുമാറും സംഘവും കൃത്യമായ പ്രോട്ടോക്കോളും മാർഗനിർദേശങ്ങളും പാലിച്ച് ചേതനയറ്റ കുഞ്ഞുശരീരം പത്തടിത്താഴ്ചയിൽ മണ്ണിലടക്കി.
എൻഫോഴ്സ്മെൻറ് സ്ക്വാഡ് ഹെൽത്ത് ഇൻസ്െപക്ടർ സി.കെ. വത്സൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ. ഷമീർ, ഐ.എം.എയുടെ ആംബുലൻസിലെ രണ്ട് ഡ്രൈവർമാർ എന്നിവരും ഗോപകുമാറിനൊപ്പമുണ്ടായിരുന്നു. കടപ്പുറത്തിന് സമീപമുള്ള ശ്മശാനത്തിൽ സങ്കടക്കടൽ ഉള്ളിലൊതുക്കി, എല്ലാത്തിനും മൂകസാക്ഷിയായി കുഞ്ഞിെൻറ പിതാവുമുണ്ടായിരുന്നു. മയ്യിത്ത് നമസ്കരിക്കാനുണ്ടായിരുന്നത് പിതാവ് മാത്രമാണ്. അഞ്ച് മിനിറ്റ് െകാണ്ട് ചടങ്ങുകൾ പൂർത്തിയായി.
നിപയുെട സമയത്ത് തുടക്കത്തിൽ ഇത്തരം ജോലികൾ ചെയ്യുേമ്പാൾ സങ്കടവും കരച്ചിലും ഒക്കെയുണ്ടായിരുന്നെങ്കിലും ഇപ്പോൾ ബോധപൂർവം മനസ്സ് മരവിപ്പിച്ച് നിർത്തിയിരിക്കുകയാണെന്ന് ഗോപകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. മറ്റുള്ളവരും ഇത്തരം സംസ്കാര രീതി പഠിക്കേണ്ടതിനാലാണ് തെൻറ സഹപ്രവർത്തകെരയും ഒപ്പംകൂട്ടിയതെന്ന് ‘വൈറസ്’ സിനിമയിൽ ഇന്ദ്രജിത്തിെൻറ കഥാപാത്രത്തിന് കാരണക്കാരനായ ഗോപകുമാർ പറയുന്നു. രണ്ട് വർഷം മുമ്പ് നിപയെ പ്രതിരോധിക്കാൻ സർക്കാർ നിയോഗിച്ച ടാസ്ക് ഫോഴ്സിലെ അംഗം കൂടിയായിരുന്ന ഗോപകുമാറിനായിരുന്നു അന്ന് മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ചുമതല. േകാഴിക്കോട്ടെ ചില ശ്മശാന ജീവനക്കാർവെര അറച്ചുനിന്നപ്പോൾ ധൈര്യപൂർവം എട്ട് മൃതദേഹങ്ങളാണ് ഗോപകുമാറും കൂട്ടരും ഖബറടക്കം നടത്തുകയും സംസ്കരിക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.