ചുടലരാജേഷ് എന്ന് വിളിക്കുന്ന രാജേഷ്
Posted On
date_range Updated On
date_range വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ പിടിയില്‍
വെള്ളറട: കത്തിപ്പാറ കോളനിക്ക് സമീപം വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ വാളുമായി പിടിയില്‍. കത്തിപ്പാറ കോളനിയില്‍ താമസക്കാരനായ ചുടലരാജേഷ് എന്ന് വിളിക്കുന്ന രാജേഷ്(33) ആണ് പിടിയിലായത്.
രാജേഷ് വാളുമായി ഭീകരാന്തരീഷം സൃഷ്ടിക്കുയാണെന്ന വിവരം ലഭിച്ചയുടന്‍ സംഭവ സ്ഥലത്ത് എത്തിയ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃതുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരയും വാള്‍ വീശിയെങ്കിലും വാള്‍ അടക്കം പിടികൂടുകയായിരുന്നു.
കേസ് രജിസ്റ്റര്‍ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി. ഐ മൃതുല്‍ കുമാര്‍, എ. എസ്. ഐ മാരായ ബൈജു, സുനില്‍, സി. പി. ഒ പ്രഭുലചന്ദ്രന്‍, പ്രദീഷ്, സാജന്‍, പ്രദീപ് അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.