ഗുണ്ടാ ആക്രമണം; ഒക്ടോബർ ഒന്നു മുതൽ കോട്ടയം ജില്ലയിലെ പെട്രോൾ പമ്പുകൾ രാത്രി അടച്ചിടും

കോട്ടയം: ഒക്ടോബർ ഒന്നുമുതൽ കോട്ടയം ജില്ലയിലെ പെട്രോൾ പമ്പുകൾ രാത്രികാലങ്ങളിൽ അടച്ചിടാൻ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തീരുമാനം. മാമ്മൂട് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് അസോസിയേഷൻ തീരുമാനം.

അക്രമികൾക്കെതിരെ ശക്തമായ നടപടി അധികൃതർ സ്വീകരിക്കണമെന്നും പമ്പുകൾക്ക് രാത്രി കാലങ്ങളിൽ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയൻറ് സെക്രട്ടറി സുനിൽ എബ്രഹാം, ജില്ല പ്രസിഡൻറ് എം. സി മാത്യു, സെക്രട്ടറി സി.ടി. ജേക്കബ്, ട്രഷറർ ജൂബി അലക്സ്, വൈസ് പ്രസിഡൻറ് രഞ്ജിത്ത് എന്നിവർ ആവശ്യപ്പെട്ടു.

ഞാറാഴ്ച രാത്രിയാണ് ചങ്ങനാശ്ശേരി മമ്മൂട്ടിൽ പ്രവർത്തിക്കുന്ന പമ്പിൽ രാത്രിയിൽ ഗുണ്ടകളുടെ ആക്രമണമുണ്ടായത്. സംഭവത്തിൽ പമ്പ് ഉടമയ്ക്കും ജീവനക്കാർക്കും പരിക്കേറ്റു. പമ്പുടമ ദിലീപ്, ജീവനക്കാരൻ ഉദയഭാനു എന്നിവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാത്രി 9.15ന് ആയിരുന്നു യുവാക്കളുടെ സംഘം ഇവിടെ ആക്രമണം നടത്തിയത്. ഇവർ ലഹരി സംഘമായിരുന്നെന്ന് പമ്പ് ജീവനക്കാർ പറഞ്ഞിരുന്നു. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Tags:    
News Summary - Goon attack; Petrol pumps in Kottayam district to be closed at night from October 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.