Posted On
date_range Updated On
date_range ചരക്കുവാഹന നികുതി: തീയതി നീട്ടി
തിരുവനന്തപുരം: ചരക്കുവാഹനങ്ങളുടെ മൂന്നാം സാമ്പത്തിക പാദത്തിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര് 31 വരെ നീട്ടിയതായി ഗതാഗതമന്ത്രി ആൻറണി രാജു അറിയിച്ചു.
ഒക്ടോബറിലാരംഭിക്കുന്ന മൂന്നാം പാദത്തിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോള് നീട്ടിനൽകിയത്. കോവിഡിെൻറ പശ്ചാത്തലത്തില് വാഹന ഉടമകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.