Posted On
date_range Updated On
date_range കരിപ്പൂരിൽ 1.21 കോടി രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 1.21 കോടി രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇന്‍റലിജൻസാണ് 2.10 കിലോഗ്രാമോളം സ്വർണമിശ്രിതം പിടിച്ചത്. കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദ്ദീനിൽ (35) നിന്ന് 1,070 ഉം മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത് അബ്ദുൽ അസീസിൽ (30) നിന്ന് 1,213 ഉം ഗ്രാമാണ് പിടിച്ചത്.
ഷംസുദ്ദീൻ ദമ്മാമിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലും അസീസ് ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലുമാണ് കരിപ്പൂരിലെത്തിയത്. മിശ്രിതത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും തുടർനടപടികളും സ്വീകരിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
അസീസിന് 80,000 രൂപയും ഷംസുദ്ദീന് 40,000 രൂപയുമാണ് ടിക്കറ്റിന് പുറമെ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് യാത്രക്കാർ കസ്റ്റംസിനോട് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.