കരിപ്പൂരിൽ 85.64 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 85.64 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റിവ് വിഭാഗമാണ് രണ്ട് യാത്രക്കാരിൽനിന്നായി 1656.4 ഗ്രാം പിടിച്ചത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ദുബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽനിന്ന് ശരീരത്തിലൊളിപ്പിച്ച 748 ഗ്രാമാണ് ലഭിച്ചത്.

ഇതിൽനിന്ന് 664.9 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇൻഡിഗോയുടെ ജിദ്ദ വിമാനത്തിലെത്തിയ പാലക്കാട് സ്വദേശിയിൽനിന്ന് 1071 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. ഇതിൽനിന്ന് 991.5 ഗ്രാം വേർതിരിച്ചെടുത്തു. ഇരുവരും ശരീരത്തിലൊളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ശ്രമം. സൂപ്രണ്ടുമാരായ എം. പ്രകാശ്, കപിൽദേവ് സുരീര, ഹർഷിത് തിവാരി, ഇൻസ്പെക്ടർ എം. സന്തോഷ് കുമാർ, ഹെഡ് ഹവിൽദാർ എം. സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്. 

Tags:    
News Summary - Gold worth 85.64 lakhs was seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.