നെടുമ്പാശേരിയിൽ 1.28 കോടിയുടെ സ്വർണം പിടികൂടി

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 1.28 കോടിയുടെ സ്വർണക്കള്ളക്കടത്ത് പിടികൂടി. മൂന്ന് പേരിൽ നിന്നായി 3261 ഗ്രാമിലേറെ സ്വർണമാണ് പിടികൂടിയത്.

ദുബൈയിൽ നിന്നു വന്ന മലപ്പുറം സ്വദേശി സാദ്ദിക്കിൽ നിന്ന് 1015.80 ഗ്രാം സ്വർണമാണ് പിടികൂടിയത്. നാല് കാപ്സ്യൂളുകളുടെ രൂപത്തിലാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്.

അബൂദബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ അഹമ്മദെന്ന യാത്രക്കാരൻ 1066.21 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. അബൂദബിയിൽ നിന്നു തന്നെയെത്തിയ കോഴിക്കോട് സ്വദേശിയായ റിയാസിൽ നിന്ന് 1179.55 ഗ്രാം സ്വർണവും പിടികൂടി. ഇയാളും നാല് കാപ്സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു.

കസ്റ്റംസിന്റെ സ്പെഷ്യൽ ഇൻറലിജന്‍റ്സ് ആൻറ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും എയർ ഇൻറലിജൻസ് യൂണിറ്റും ചേർന്നുള്ള പരിശോധനയിലാണ് സ്വർണം പിടികൂടിയത്. നെടുമ്പാശേരി വഴി കൂടുതൽ കള്ളക്കടത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് സംയുക്തമായ പരിശോധന നടത്തിയത്.

Tags:    
News Summary - Gold worth 1.28 crore seized in Nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.