ചെന്നൈ: കേരളത്തിലേക്ക് പോവുകയായിരുന്ന കാർ തടഞ്ഞുനിർത്തി ഒന്നേകാൽ കിലോ സ്വർണവും 60,000 രൂപയും കൊള്ളയടിച്ച അഞ്ചംഗ ഗുണ്ടസംഘത്തിനായി പൊലീസ് തിരച്ചിൽ ഊർജിതപ്പെടുത്തി. ചെന്നൈ സൗക്കാർപേട്ടയിൽനിന്ന് സ്വർണം വാങ്ങി കാറിൽ പോവുകയായിരുന്ന തൃശൂർ ജെ.പി ജ്വല്ലറി ഉടമ ജെയ്സൺ ജേക്കബ്, ജീവനക്കാരനായ വിഷ്ണു എന്നിവരെയാണ് കൊള്ളയടിച്ചത്. ശനിയാഴ്ച രാവിലെ 6.45ഓടെയാണ് സംഭവം.
കോയമ്പത്തൂർ മധുക്കര എട്ടിമട മാഹാളിയമ്മൻ കോവിലിന് സമീപമെത്തിയപ്പോൾ സംഘം ലോറി കുറുകെ നിർത്തി കാർ തടഞ്ഞ് ഗ്ലാസുകൾ തകർത്തു. പിന്നീട് ഇരുവരെയും പ്രതികൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കാറിന് പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് പ്രതികൾ ഇരുവരെയും മർദിച്ച് സ്വർണവും പണവും കവർന്ന് കാറും ലോറിയുമെടുത്ത് കടന്നുകളയുകയായിരുന്നു. പ്രതികളെ തേടി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.