ശംഖുംമുഖം: സ്വര്‍ണക്കടത്തിെൻറ മറവില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കുന്നതായി ഡി.ആര്.ഐ കെണ്ടത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 25 കിലോ സ്വര്‍ണം പിടി കൂടിയ സംഭവത്തെ തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തിലാണ് സംസ്ഥാനത്ത് കോടികളുടെ കള്ള പ്പണം സ്വര്‍ണക്കടത്തിെൻറ മറവില്‍ വെളുപ്പിക്കുന്നതായി കണ്ടത്തിയത്. സ്വർണക്കടത്തിന് കാരിയര്‍മാരായി വിദേശത്തേക്ക് പോകുന്നവര്‍ വഴി നാട്ടില്‍നിന്ന് ശേഖരിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സികള്‍ വിദേശത്ത് എത്തിക്കുന്നതായാണ് കണ്ടത്തല്‍. വിദേശത്തുനിന്നും നാട്ടില്‍ എത്തുന്ന പ്രവാസികളില്‍ നിന്നും കള്ളപ്പണം നല്കി ബാങ്ക് റേറ്റിനെക്കാള്‍ കൂടുതല്‍ തുക കൊടുത്ത് വാങ്ങുന്ന വിദേശകറന്‍സികളാണ് കാരിയര്‍മാര്‍ വഴി വിദേശത്ത് കടത്തുന്നത്.
വിദേശത്ത് എത്തുന്ന ഇൗ പണം പിന്നീട് പലരുടെയും ബാങ്ക് അക്കൗണ്ടുകള്‍ വഴി വീണ്ടും നാട്ടിലേക്ക് തന്നെ എത്തുന്നു. രേഖകളില്‍ പെടാതെ ഒളിപ്പിച്ചുെവച്ചിരിക്കുന്ന കള്ളപ്പണം ഇതോടെ ബാങ്ക് രേഖകള്‍ വഴി വെളുപ്പിക്കാന്‍ കഴിയും. ഇതിന് പുറമെ നാട്ടില്‍നിന്ന് വിദേശത്തേക്ക് കൊണ്ടുപോകുന്ന വിദേശ കറന്‍സികള്‍ സ്വര്‍ണം വാങ്ങാനും ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ കള്ളപ്പണം നാട്ടില്‍ തന്നെ വെളുപ്പിക്കുന്ന സംഘങ്ങളും സജീവമാണ്. കള്ളപ്പണം വെളുപ്പിക്കുന്ന സംഘങ്ങള്‍ക്ക് വിദേശത്തുെവച്ച് വിദേശകറന്‍സി നല്കിയാല് ബാങ്ക് റേറ്റിനെക്കാള്‍ കൂടുതല്‍ തുക നാട്ടില്‍ നല്കുന്ന ശൃംഖല തലസ്ഥാനത്ത് സജീവമാണ്.
തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സികള്‍ നിരവധി തവണ വിമാനത്താവളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ പിടികൂടിയിരുെന്നങ്കിലും ഇതിനെ കുറിച്ച് പിന്നീട് കൂടുതല്‍ അന്വേഷണം നടത്തിരുന്നില്ല. സ്വര്‍ണം പിടികൂടിയ സംഭവത്തെ തുടര്‍ന്ന് ഡി.ആര്.ഐ സംഘം അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കള്ളക്കടത്ത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ ഡി.ആര്.ഐക്ക് ദിനംപ്രതികിട്ടിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.