Posted On
date_range Updated On
date_range കണ്ണൂർ വിമാനത്താവളത്തിൽ 90 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 90 ലക്ഷം രൂപ വിലവരുന്ന 1717 ഗ്രാം സ്വര്‍ണം പിടികൂടി. മസ്‌കത്തില്‍ നിന്നെത്തിയ കോഴിക്കോട് കായക്കൊടി സ്വദേശി കൊങ്ങോടുംചാലില്‍ അബ്ദുറഹ്മാനില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
1980 ഗ്രാം സ്വര്‍ണമിശ്രിതം പോളിത്തീന്‍ കവറില്‍ ഇരുകാലുകളിലും കെട്ടിവെച്ചാണ് കടത്താന്‍ ശ്രമിച്ചത്. മിശ്രിതത്തില്‍നിന്ന് വേര്‍തിരിച്ചപ്പോള്‍ 1717 ഗ്രാം സ്വര്‍ണം ലഭിച്ചു. അബ്ദുറഹ്മാനെ ചോദ്യംചെയ്ത് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കൂട്ടാന്‍വന്ന വാണിമേല്‍ സ്വദേശി ഹമീദിനെയും പിടികൂടി. പിന്നീട് ഇരുവരെയും ജാമ്യത്തില്‍ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.