കൊയിലാണ്ടിയില്‍ സ്വര്‍ണക്കടത്ത് സംഘം വീണ്ടും പ്രവാസിയെ തട്ടിക്കൊണ്ടുപോയി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സ്വര്‍ണക്കടത്ത് സംഘം വീണ്ടും പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മുത്താമ്പി സ്വദേശി ഹനീഫയെയാണ് ആളുകൾ നോക്കിനിൽക്കെ തട്ടിക്കൊണ്ടുപോയത്. ഒരുമാസം മുന്‍പ് അഷറഫ് എന്നയാളെ തട്ടിക്കൊണ്ടുപോയ കൊടുവള്ളിയില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം.
ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്. കുറച്ചുനാൾ മുമ്പാണ് ഹനീഫ വിദേശത്ത് നിന്ന് എത്തിയത്. ഹനീഫയുടെ സഹോദരന്‍ അലി പൊലീസില്‍ പരാതി നല്‍കി.
ഒരുമാസംമുമ്പ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടിൽനിന്ന് അഷ്റഫ് എന്ന പ്രവാസിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടികൊണ്ടുപോയിരുന്നു. കൊടുവള്ളി സ്വദേശികളായിരുന്നു പിന്നിൽ. വിദേശത്തു നിന്നെത്തിച്ച സ്വര്‍ണം ആവശ്യപ്പെട്ട് അഷ്റഫിനെ ഇവര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് അഷ്റഫിനെ ചാത്തമംഗലത്തിനടുത്തു ചെത്തു കടവിൽ വഴിയരികിൽ പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. താൻ സ്വർണക്കടത്ത് കാരിയറാണെന്നും കണ്ണു മൂടി കെട്ടി കൊണ്ടുപോയതിനാൽ തട്ടികൊണ്ടു പോയ സംഘത്തെ മനസിലായില്ലെന്നുമാണ് അഷ്റഫ് പൊലീസിനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.