സ്വർണക്കടത്ത്​ കേസ്​ അന്വേഷിക്കുന്ന കസ്​റ്റംസ്​ ഉദ്യോഗസ്​ഥർക്ക്​ സ്​ഥലംമാറ്റം

കൊച്ചി:  തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര​ ബാഗേജ്​ വഴി സ്വർണം കടത്തിയ കേസ്​ അന്വേഷിച്ച കംസ്​റ്റംസ്​ ഉദ്യോഗസ്​ഥർക്ക്​ സ്​ഥലം മാറ്റം. എട്ടു പ്രിവ​െൻറീവ്​ ഓഫിസർമാരെയാണ്​ മുന്നറിയിപ്പില്ലാതെ മാറ്റിയത്​. 

ബുധനാഴ്​ച്ച വൈകീട്ടായിരുന്നു ഉത്തരവ്​ ഇറക്കിയത്​. ഡെപ്യൂ​ട്ടേഷൻ കഴിഞ്ഞതിനാലാണ്​ മാറ്റമെന്നാണ്​ ​കസ്​റ്റംസ്​ ഉന്നതർ നൽകുന്ന വിശദീകരണം. 

അതേസമയം, അന്വേഷണ സംഘത്തിലേക്ക്​ രണ്ടു ഇൻസ്​പെക്​ടർമാരെയും ആറു സൂപ്രണ്ടുമാരെയും തിരിച്ച്​ നിയമിക്കുകയും ചെയ്​തു. പെ​െട്ടന്നുള്ള സ്​ഥലം മാറ്റത്തിൽ പ്രിവ​െൻറീവ്​ ഓഫിസർമാർ അതൃപ്​തി അറിയിച്ചെന്നാണ്​ വിവരം. 

സ്വർണക്കടത്ത്​ കേസ്​ നിർണായക ഘട്ടത്തിലെത്തി നിൽക്കു​േമ്പാഴുണ്ടായ സ്​ഥലം മാറ്റത്തിൽ ദുരൂഹത ആരോപിച്ച്​ പ്രതിപക്ഷം രംഗത്തെത്തി. 
 

Tags:    
News Summary - Gold smuggling case: Customs officials relocated during investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.