കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി 700 കിലോയിലേറെ സ്വർണം കടത്തിയ കേസിൽ ഒളിവിലായിരുന്ന കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം മുൻ സൂപ്രണ്ട് തിരുവനന്തപുരം പി.പി.ടി നഗർ മംഗല്യയിൽ ബി. രാധാകൃഷ്ണൻ അറസ്റ്റിൽ. കൊെഫപോസ നിയമപ്രകാരം കൊച്ചി സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് സി.ബി.ഐ നോട്ടീസ് അയച്ചതിെൻറ അടിസ്ഥാനത്തിൽ എത്തിയപ്പോഴാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പിന്നീട് കൊെഫപോസ പ്രകാരം അറസ്റ്റിലായവരെ പാർപ്പിക്കുന്ന പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡി.ആർ.ഐ നേരത്തേ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തതാണ്. പിന്നീട് ജാമ്യത്തിലിറങ്ങി. ഇതിനുശേഷം രാധാകൃഷ്ണൻ അടക്കമുള്ള പ്രതികളെ കൊെഫപോസ നിയമപ്രകാരം കരുതൽ തടങ്കലിലാക്കാൻ ഉത്തരവിട്ടെങ്കിലും ഒളിവിൽ പോയി. ഒക്ടോബറിൽ ഈ ഉത്തരവ് നിലവിൽ വന്നതുമുതൽ പൊലീസ് പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് സി.ബി.ഐ അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് അയച്ചത്.
മേയിലാണ് സി.ബി.ഐ രാധാകൃഷ്ണൻ അടക്കം ഒമ്പതുപേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പലതവണ നോട്ടീസ് അയച്ചു. മറുപടി ലഭിക്കാതെ വന്നതോടെ സി.ബി.ഐ സംഘം നേരിട്ട് പ്രതിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യക്ക് നോട്ടീസ് കൈമാറി. ഇന്നലെയും ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലായിരുന്നു സി.ബി.ഐ. ഓഫിസിൽ എത്തിയ ഉടൻ അവിടെ എത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് ചെയ്തതോടെ സി.ബി.ഐയുടെ ചോദ്യംചെയ്യൽ നടന്നില്ല. ഇനി കോടതിയുടെ അനുമതിയോടെ മാത്രമേ പ്രതിയെ സി.ബി.ഐക്ക് ചോദ്യം ചെയ്യാൻ കഴിയൂ.
കഴിഞ്ഞ മേയ് 13നാണ് ദുബൈയിൽനിന്ന് എട്ടുകോടിയുടെ സ്വർണവുമായി എത്തിയ സുനിൽകുമാറിനെയും സെറീന ഷാജിയെയും ഡി.ആർ.ഐ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാധാകൃഷ്ണൻ അടക്കമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യത്തിൽ പങ്കുള്ളതായി വ്യക്തമായത്.
മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറുമായി ബന്ധപ്പെട്ട ചിലരും ഈ കേസിൽ അറസ്റ്റിലായിരുന്നു. ബാലഭാസ്കറിെൻറ മരണം സംബന്ധിച്ച കേസും കഴിഞ്ഞ ദിവസം സർക്കാർ സി.ബി.ഐക്ക് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.