കൊച്ചി വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സ്വർണം എത്തിച്ച മലപ്പുറം സ്വദേശി ആബിദ് പിടിയിലായി. ദുബൈയിൽനിന്നാണ് ഇയാൾ എത്തിയത്.

സ്വർണം പേസ്റ്റാക്കി ഗുളികയുടെ രൂപത്തിൽ മലദ്വാരത്തിലൊളിപ്പിച്ചാണ് കൊണ്ടുവന്നത്. അഞ്ച് കാപ്സ്യൂളുകളാണ് ഉണ്ടായിരുന്നത്.

സ്വർണകള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ദേഹപരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - gold seized at Kochi Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.