റെക്കോർഡിട്ട് സ്വർണവില; ഇന്ന് വർധിച്ചത് 520 രൂപ

കൊച്ചി: വീണ്ടും റെക്കോർഡിട്ട് സ്വർണവില. ഇന്ന് 520രൂപ വർധിച്ച് പവന് 37000ന് മുകളിലെത്തി. ഇതോടെ രണ്ടു ദിവസത്തിനിടെ 680 രൂപയാണ് വർധിച്ചിത്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ 37,280 രൂപ നൽകണം. തുടർച്ചയായി മാറ്റങ്ങളില്ലാതെ തുടർന്ന വിലയിൽ ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഗ്രാമിന്‍റെ വില 65 രൂപ ഉയർന്ന് 4660ലെത്തി. 

ജൂലൈ ആറിന് 35,800ലേക്ക് പവന്‍റെ വില താഴ്ന്നിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വർധനയായിരുന്നു. ഇടക്ക് മാറ്റമില്ലാതെയും തുടർന്നിരുന്നു. ഇതോടെ ഈ വർഷം പവന്‍റെ വിലയിൽ 7760 രൂപയാണ് കൂടിയത്. 

Tags:    
News Summary - Gold prices today surge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.