Posted On
date_range Updated On
date_range കണ്ണൂരിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണമെന്ന് റിട്ടേണിങ്ങ് ഓഫീസർ
കണ്ണൂർ: കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എം) സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണമെന്ന് റിട്ടേണിങ്ങ് ഓഫീസർ. ഹാർഡ് ഡിസ്കിലെ സ്റ്റോറേജ് തീരാറായതാണ് മാറ്റാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ധർമ്മടം ബ്രണ്ണൻ കോളേജിലെ സ്ട്രോങ് റൂമിന് മുന്നിലുള്ള ക്യാമറകളുടെ ഹാർഡ് ഡിസ്ക് മാറ്റണമെന്നാണ് പറയുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹാർഡ് ഡിസ്ക് മാറ്റുന്ന നടപടികൾ അറീക്കാൻ സ്ഥാനാർത്ഥികളുടെ ഏജന്റുമാരെ വിളിപ്പിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.