നികുതിവെട്ടിച്ച് ട്രെയിനിൽ കടത്തിയ രണ്ടുകോടിയുടെ സ്വർണാഭരണങ്ങൾ
കോഴിക്കോട്: നികുതിവെട്ടിച്ച് ട്രെയിനിൽ കടത്തിയ രണ്ട് കോടിയിൽപരം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. രാജസ്ഥാൻ സ്വദേശി രമേശ് സിങ് രാജാവത്ത് (28) കടത്തിയ സ്വർണമാണ് വ്യാഴാഴ്ച രാവിലെയോടെ കോഴിക്കോട് യെിൽവേ സംരക്ഷണ സേന പിടികൂടിയത്.
നേത്രാവതി എക്സ്പ്രസിൽ സ്ക്വാഡ് പരിശോധന നടത്തവെ വടകരയിൽ നിന്ന് സംശയകര സാഹചര്യത്തിൽ കണ്ടെത്തിയ ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ബാഗിന്റെ ഉടമ രമേശ് സിങ് രാജാവത്തിനെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ആഭരണങ്ങൾ 4.239 കിലോഗ്രാം ഉണ്ടെന്ന് വ്യക്തമായതോടെ നികുതി അടച്ചതിന്റെ ഉൾപ്പെടെ രേഖകൾ ആവശ്യപ്പെട്ടെങ്കിലും 2.812 കിലോഗ്രാമിേൻറത് മാത്രമാണ് കാണിക്കാനായത്.
താനെയിൽ നിന്ന് എറണാകുളം ജങ്ഷനിലേക്കുള്ള റെയിൽവേ ടിക്കറ്റ് കൈവശമുണ്ടായിരുന്ന ഇയാൾ കോഴിക്കോട്ടെ ജ്വല്ലറികളിലേക്കുള്ള ആഭരണമാെണന്നാണ് ചോദ്യം െചയ്യലിനിടെ വ്യക്തമാക്കിയത്. കാണിച്ച രേഖകൾ വ്യാജമാണെന്ന സംശയത്താൽ ആർ.പി.എഫ് വിവരം സംസ്ഥാന ജി.എസ്.ടി വകുപ്പ് അധികൃതരെ അറിയിച്ച് സ്വർണാഭരണവും ഇയാളെയും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.