കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
Posted On
date_range Updated On
date_range കരിപ്പൂരിൽ തുടർച്ചയായി രണ്ടാം ദിവസവും സ്വർണവേട്ട; 2.33 കിലോഗ്രാം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും സ്വർണവേട്ട. തിങ്കളാഴ്ച എയർ കസ്റ്റംസ് ഇൻറലിജൻസ് 1.11 കോടിയുടെ സ്വർണമാണ് പിടികൂടിയത്. മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് മേലേതിലിൽനിന്നാണ് (23) 2.33 കിലോഗ്രാം സ്വർണം പിടികൂടിയത്.
ഇയാൾ ദുബൈയിൽനിന്ന് പുലർച്ച 2.30നുള്ള എയർഇന്ത്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. കോഫിമേക്കർ മെഷീനിൽ ഒളിപ്പിച്ച സ്വർണം കസ്റ്റംസ് പരിശോധനയിലാണ് കണ്ടെത്തിയത്. അറസ്റ്റിലായ ഷെഫീഖിനെ കോടതി റിമാൻഡ് ചെയ്തു.
ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ സി.പി. സബീഷ്, പൗലോസ്, രഞ്ജി വില്യംസ്, ഇൻസ്പെക്ടർമാരായ സഞ്ജീവ് കുമാർ, ശിൽപ ഗോയൽ, എൻ. റഹീസ്, രാമേന്ദ്ര സിങ്, കെ.കെ. പ്രിയ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.