ക​രി​പ്പൂ​രി​ൽ പി​ടി​കൂ​ടി​യ സ്വ​ർ​ണ​വും സിഗററ്റും

കരിപ്പൂരിൽ സ്വർണവും സിഗററ്റും പിടികൂടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട്​ യാ​​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 88.38 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണ​വും സി​ഗ​റ​റ്റും പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട്​ കൊ​ടു​വ​ള്ളി സ്വ​ദേ​ശി ടി.​പി. ഷ​രീ​ഖ്​ (23), കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ഇ​സ്​​മാ​യി​ൽ ബ​ന്തി​ച്ചാ​ൽ (60) എ​ന്നി​വ​രി​ൽ നി​ന്ന്​ എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സാ​ണ്​ 1.845 കി​ലോ​ഗ്രാം സ്വ​ർ​ണ​വും 9600 സി​ഗ​റ​റ്റു​ക​ളും​ പി​ടി​ച്ച​ത്.

ഷ​രീ​ഖി​ൽ​നി​ന്ന്​ 81 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 1.699 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്. എ​മ​ർ​ജ​ൻ​സി ലാ​മ്പി​െൻറ ബാ​റ്റ​റി​ക്കു​ള്ളി​ലാ​യി​രു​ന്നു സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​ത്. ഇ​സ്​​മാ​യി​ലി​ൽ​നി​ന്ന്​ 146 ഗ്രാം ​സ്വ​ർ​ണ​വും 9600 സി​ഗ​റ​റ്റു​ക​ളു​മാ​ണ്​ ക​ണ്ടെ​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.