തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് ക്ഷണിക്കാനെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ കാണാന്‍ തയ്യാറാകാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
സതീശൻ കന്റോണ്‍മെന്റ് ഹൗസിലുള്ള സമയത്താണ് ദേവസ്വം ബോർഡ് പ്രസിഡൻറ് എത്തിയതെങ്കിലും കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനൊപ്പം ബോര്‍ഡ് അംഗവുമുണ്ടായിരുന്നു. അൽപസമയം കാത്തിരുന്നശേഷം ക്ഷണക്കത്ത് ഓഫിസിൽ ഏൽപ്പിച്ച് മടങ്ങി. ഇക്കാര്യം പ്രശാന്ത് തന്നെ മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സംഗമത്തിനുള്ള ക്ഷണം പ്രതിപക്ഷ നേതാവ് നിരസിച്ചുവെന്നത് വ്യക്തമായി.
നേരത്തെ സംഘാടക സമിതി ഉപരക്ഷാധികാരിയായി വി.ഡി സതീശനെ നിശ്ചയിച്ചിരുന്നു. പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കാതെയായിരുന്നു അത്.
തന്നോട് ആലോചിക്കാതെ പേര് ഉള്‍പ്പെടുത്തിയതിലെ കടുത്ത അതൃപ്തി സതീശൻ തുറന്നു പറയുകയും ചെയ്തിരുന്നു. മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിവിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്ന ശേഷമാണ് പ്രശാന്ത് ദേവസ്വം പ്രസിഡന്റായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.