കെട്ടിടങ്ങളിലെ ചില്ലുപയോഗം: കെട്ടിട നിർമാണ ചട്ടത്തിൽ ഭേദഗതി പരിഗണിക്കണമെന്ന്​ ഹൈകോടതി

െകാച്ചി: നിലവാരമില്ലാത്ത ചില്ലുവാതിലുകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാക്കി കെട്ടിട നിർമാണ ചട്ടത്തിൽ ഭേദഗതി കൊണ്ടുവരുന്നത്​ പരിഗണിക്കണമെന്ന്​ ഹൈകോടതി. ഇത്​ സംബന്ധിച്ച നിവേദനങ്ങൾ ഒരു മാസത്തിനകം പരിശോധിച്ച്​​ തീരുമാനമെടുക്കാൻ തദ്ദേശ സെക്രട്ടറിക്ക്​ ചീഫ്​ ജസ്​റ്റിസ്​ എസ്​. മണികുമാർ, ജസ്​റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശം നൽകി. പെരുമ്പാവൂരിലെ ബാങ്ക് ശാഖയിൽ ചില്ലു വാതിലിൽ ഇടിച്ചു വീണ വീട്ടമ്മ പൊട്ടിയ ചില്ലു കയറി മരിച്ചത്​ ചൂണ്ടിക്കാട്ടി പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ചില്ലുവാതിലുകൾ അപകടരഹിതമായ ടഫ്ലോൺ ഗ്ലാസിൽ നിർമിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ഐ. സിദ്ദീഖ് ബാബു നൽകിയ ഹരജിയിലാണ്​ ഉത്തരവ്​.

എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും നിലവാരമില്ലാത്ത ചില്ലുവാതിലുകൾ മാറ്റി അപകടരഹിതമായവ സ്ഥാപിക്കാൻ തിരുവനന്തപുരം, കൊല്ലം ജില്ല കലക്ടർമാർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും കെട്ടിട നിർമാണ ചട്ടത്തിൽ ഭേദഗതി വരുത്താതെ നടപ്പാക്കാനാവില്ല. നിലവാരമില്ലാത്ത ചില്ലുകൾ ഉപേയാഗിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ച്​ ചട്ടം ഭേദഗതിക്ക്​​ സർക്കാറിന്​ നിവേദനം നൽകിയെങ്കിലും നടപടിയില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

പെരുമ്പാവൂരിൽ സ്​ത്രീ മരിക്കാനിടയായത്​​ നിലവി​െല ദുർബലമായ നിയമം മൂലമാണെന്ന്​ കോടതി നിരീക്ഷിച്ചു. പുതിയ കെട്ടിടനിർമാണ ചട്ടത്തിൽ ഗ്ലാസ്​ ഉപയോഗത്തിന്​ നിയന്ത്രണങ്ങൾ നിർദേശിക്കുന്ന വ്യവസ്​ഥകൾ മൂന്ന്​ നിലക്ക്​ മേലുള്ള കെട്ടിടങ്ങൾക്ക്​ മാത്രമാണെന്ന്​ സർക്കാറിന്​ വേണ്ടി ഹാജരായ സ്​റ്റേറ്റ്​ അറ്റോർണി അറിയിച്ചു. നിയമഭേദഗതി വേണമെന്ന അറ്റോർണിയുടെ അഭിപ്രായം രേഖപ്പെടുത്തിയ കോടതി, ടൗൺ പ്ലാനറെ കേസിൽ കക്ഷി ചേർക്കുകയും ചട്ട ഭേദഗതി സംബന്ധിച്ച്​ തീരുമാനിക്കാൻ സർക്കാറിനോട്​ നിർദേശിക്കുകയുമായിരുന്നു.

Tags:    
News Summary - Glass use in buildings high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT