Posted On
date_range Updated On
date_range തെരുവുനായയിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ വിദ്യാർഥിനി കിണറ്റിൽ വീണ് മരിച്ചു
തൃശൂർ: എരുമപ്പെട്ടിയിൽ വിദ്യാർത്ഥിനി കിണറ്റിൽ വീണ് മരിച്ചു. കടങ്ങോട് തെക്കമുറി മേപ്പറമ്പത്ത് ഹരിദാസിന്റെ മകൾ ഗ്രീഷ്മ (18) ആണ് മരിച്ചത്. ആക്രമിക്കാൻ എത്തിയ തെരുവുനായ കൂട്ടത്തിൽനിന്ന് രക്ഷപ്പെടാൻ ഓടിയപ്പോൾ കിണറ്റിൽ വീണതാണെന്ന് പറയുന്നു. ഗുരുവായൂർ ആര്യഭട്ട കോളജിൽ ബിരുദ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ. രാവിലെ പാൽ വാങ്ങാൻ പോയപ്പോൾ തെരുവുനായ്ക്കൾ ഓടിയടുക്കുന്നതു കണ്ട് അടുത്ത വീട്ടിലെ പറമ്പിലേക്ക് ഓടിയ ഗ്രീഷ്മ ആൾമറയില്ലാത്ത കിണറ്റിലാണ് വീണത്. കുന്നംകുളത്തു നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.