Posted On
date_range Updated On
date_range മുടി വെട്ടാനെത്തിയ ബാലികക്ക് പീഡനം: ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
മാറഞ്ചേരി: നാലര വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. മാറഞ്ചേരി പനമ്പാട്ട് ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനേഴുകാരനാണ് അറസ്റ്റിലായത്. പോക്സോ പ്രകാരം പെരുമ്പടപ്പ് പൊലീസ് കേസെടുത്തു.
പ്രതി ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറില്‍ നാലര വയസ്സുള്ള മകളുമൊത്ത് പിതാവ് മുടി വെട്ടാനെത്തിയിരുന്നു. കുട്ടിയുടെ മുടി വെട്ടവെ പിതാവ് സിഗരറ്റ് വലിക്കാൻ പുറത്തുപോയ സമയത്തായിരുന്നു പീഡനം. വീട്ടിലെത്തിയ ശേഷം കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാരറിഞ്ഞത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.