Posted On
date_range Updated On
date_range പമ്പയിൽ ഒഴുക്കിൽപെട്ട് വിദ്യാർഥിനിെയ കാണാതായി
റാന്നി: കുളിക്കാനിറങ്ങിയ വിദ്യാർഥിനിയെ ഒഴുക്കിൽപെട്ട് കാണാതായി. ചങ്ങനാശ്ശേരി തൃ ക്കൊടിത്താനം കടവിങ്കൽ സജീവ്-ശ്രീജ ദമ്പതികളുടെ മകൾ സൂര്യ സജീവാണ് (17) ഞായറാഴ്ച രാവിലെ 11ഓടെ പമ്പാനദിയിൽ ഇടക്കുളം പള്ളിക്കമുരുപ്പ് തേവർ തോട്ടത്തിൽ കടവിൽ ഒഴുക്കിൽപെട്ടത്. ഒഴുക്കിൽപെട്ട സഹോദരൻ സുധിെയയും മാതൃസഹോദരിയെയും രക്ഷപ്പെടുത്തി.
ഡിഗ്രിക്ക് പ്രവേശനം ലഭിച്ച സൂര്യ ഒന്നാം വർഷ ക്ലാസ് തുടങ്ങുന്ന തിങ്കളാഴ്ച കോളജിൽ പോകാനരിക്കെയാണ് അത്യാഹിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.