ചേർപ്പ്: പിതാവിനൊപ്പം സ്കൂട്ടറിൽ കോളജിലേക്ക് പോയ വിദ്യാർഥിനി ബസിടിച്ച് മരിച്ചു. വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടിൽ ഡേവിസിന്റെ മകൾ ലയ (22) ആണ് മരിച്ചത്. അപകടത്തിൽ ഡേവിസിനും പരിക്കേറ്റു. കരുവന്നൂർ ചെറിയ പാലത്തിന് സമീപം ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളജിൽ ബി.കോം അവസാന വർഷ വിദ്യാർഥിനിയാണ് ലയ. ലയയെ കോളജിലേക്ക് കൊണ്ടുപോകുമ്പോൾ തിങ്കളാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പറയുന്നു.
റോഡിൽനിന്ന് അൽപ്പം മാറി തെറിച്ചു വീണ ഡേവിസിനെ നാട്ടുകാർ ഉടൻ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടമുണ്ടായ ഉടൻ ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പട്ടു. ലയയുടെ മാതാവ്: ലില്ലി. സഹോദരി: ലിഖിയ. ചേർപ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.