ബാലികയോട് അപമര്യാദയായി പെരുമാറിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ അറസ്​റ്റിൽ

കാ​യം​കു​ളം: ബാ​ലി​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​റെ പൊ​ലീ​സ് അ ​റ​സ്​​റ്റ്​ ചെ​യ്തു. മ​ല​പ്പു​റം മ​ഞ്ചേ​രി സ​ര​ണി​യി​ൽ മ​ട​മം​ഗ​ല​ത്ത് ഗ​ഫൂ​റാ​ണ് (47) പി​ടി​യി​ലാ​യ​ത്.

മ​ല​പ്പു​റ​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള സൂ​പ്പ​ർ ഫാ​സ്​​റ്റി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ലു​മ​ണി​യോ​ടെ ക​രീ​ല​ക്കു​ള​ങ്ങ​ര ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ​നി​ന്ന്​ കു​ടും​ബ​ത്തോ​ടൊ​പ്പം ബ​സി​ൽ ക​യ​റി​യ 11 കാ​രി​യോ​ടാ​ണ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. കു​ട്ടി ബ​ഹ​ളം​െ​വ​ച്ച​തോ​ടെ മ​റ്റ് യാ​ത്രി​ക​ർ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മു​ത്ത​ശ്ശി പി​ങ്ക് പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ബ​സ് കാ​യം​കു​ള​ത്ത് എ​ത്തി​യ​പ്പോ​ൾ സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​ർ​ക്കും റി​പ്പോ​ർ​ട്ട് ചെ​യ്തു. തു​ട​ർ​ന്ന് കാ​യം​കു​ളം പൊ​ലീ​സ് എ​ത്തി ക​ണ്ട​ക്ട​റെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Girl Abusement KSRTC Conductor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.