ജി.ഐ.ഒ കേരളയുടെയും പീപ്ൾസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിലുള്ള സഹായപദ്ധതി പ്രഖ്യാപനം ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിക്കുന്നു

ജി.ഐ.ഒ സഹായപദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കഷ്ടപ്പെടുന്നവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള പീപ്ൾസ് ഫൗണ്ടേഷനുമായി ചേർന്ന് 100 വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസ സഹായവും 30 യുവതികൾക്ക് തൊഴിൽ സഹായവും നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

യോഗ്യരായ വിദ്യാർഥികൾക്കുപോലും പലപ്പോഴും പഠനം തുടരാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. പാവപ്പെട്ട വിദ്യാർഥികളുടെ പഠനകാര്യത്തിൽ ശ്രദ്ധചെലുത്താൻ ഭരണകൂടങ്ങൾക്കും കഴിയുന്നില്ല. രാജ്യം നിർവഹിക്കേണ്ട ബാധ്യതയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയിലേക്കുള്ള തുക ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. തമന്ന സുൽത്താന പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലിക്ക് കൈമാറി. പീപ്ൾസ് ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൻ സഫിയ അലി, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സെക്രട്ടറി പി. റുക്സാന, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഡോ. നഹാസ് മാള, എസ്.ഐ.ഒ കേരള സെക്രട്ടറി കെ.പി. തഷ് രീഫ്, എം.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. ജി.ഐ.ഒ ജന. സെക്രട്ടറി സുഹാന അബ്ദുൽ ഗഫൂർ സ്വാഗതവും സംസ്ഥാന സമിതിയംഗം ആയിശ ഗഫൂർ നന്ദിയും പറഞ്ഞു.


Tags:    
News Summary - GIO assistance scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.