തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തിെൻറ ഒരു വിഹിതം എവിടെയോ നൽകേണ്ടിവരുന്ന രീതി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ലത്തീൻ അതിരൂപത ‘ഭവനം ഒരു സമ്മാനം’ പദ്ധതിക്ക് കീഴിൽ നിർമാണം പൂർത്തിയാക്കിയ 50 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിൽനിന്നുള്ള വരുമാനം പൂർണമായും അവർക്കുള്ളതാണ്. എന്നാൽ, അതിലെ ഒരു ഭാഗം എവിടെയോ കൊടുക്കേണ്ടിവരുന്ന സാഹചര്യമുള്ളതായി പറയുന്നു. ഇത് ആരു സ്വീകരിച്ചാലും ശരിയായ നടപടിയല്ലെന്നും അതുണ്ടെങ്കിൽ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒാഖി ദുരന്തസാഹചര്യം നേരിടുന്നതിൽ സാധ്യമാകുന്ന രീതിയിൽ സർക്കാർ തീരദേശവാസികൾക്കൊപ്പംനിന്ന് പ്രവർത്തിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ ചാരിതാർഥ്യമുണ്ട്. എന്നാൽ, ഇതിനെ സർക്കാറിെൻറ മേന്മയായിട്ടല്ല, സമൂഹത്തിന് എന്തു ചെയ്യാൻ കഴിയുന്നു എന്നനിലയിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തം നേരിടുന്നതിൽ സർക്കാറിെൻറ ഇടപെടൽ സംബന്ധിച്ച് ഒേട്ടറെ തെറ്റിദ്ധാരണകളുണ്ടായിരുന്നു. എന്നാൽ, വസ്തുതകൾ പുറത്തുവന്നതോടെ തെറ്റിദ്ധാരണകൾ പലതും നീങ്ങി. മുന്നറിയിപ്പ് ലഭിക്കുന്നതിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇക്കാര്യം ലോക്സഭയിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനുതന്നെ സമ്മതിക്കേണ്ടിവന്നു.
മുന്നറിയിപ്പ് ലഭിക്കുേമ്പാഴേക്കും പലരുടെയും ജീവൻ കടലിൽ നഷ്ടപ്പെട്ടിരുന്നു. സംഭവിച്ച നഷ്ടം ഏതെങ്കിലും വിധത്തിൽ നികത്താൻ സാധിക്കില്ല. രക്ഷാപ്രവർത്തനത്തിൽ മനുഷ്യസാധ്യമായതെല്ലാം ചെയ്യാൻ സാധിച്ചിട്ടുണ്ട്. വിവിധ ഏജൻസികളുടെ ഏകോപിതമായ പ്രവർത്തനമാണ് ഇതു സാധ്യമാക്കിയത്. 1200ൽ അധികം പേരെ രക്ഷപ്പെടുത്തിയത് ഇൗ മാർഗത്തിലൂടെയാണ്. മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് അനുയോജ്യമായ ജോലി കണ്ടെത്തി നൽകാൻ ശ്രമിക്കുെന്നന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ മനഃപൂർവമല്ലാത്ത പാളിച്ചകൾ മറന്ന് ദുരന്തമനുഭവിക്കുന്നവരെ സഹായിക്കുന്ന നിലപാടാണ് സഭ സ്വീകരിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച ലത്തീൻ അതിരൂപത ആർച് ബിഷപ് ഡോ.എം. സൂസപാക്യം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.