കൊച്ചി: ജർമന്‍ പ്രാവീണ്യ പരീക്ഷകള്‍ക്ക് ഗൊയ്ഥെ-സെന്‍ട്രത്തിന്റെ തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളില്‍ സീറ്റുകള്‍ ഉറപ്പാക്കാമെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു.
പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവരിൽനിന്ന് ഉയര്‍ന്ന ഫീസ് ആവശ്യപ്പെടുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ ശരിയാണോ എന്നറിയാന്‍ താൽപര്യമുള്ളവര് വിവരങ്ങളുടെ സ്ഥിരീകരണത്തിനായി ഗൊയ്ഥെ സെന്‍ട്രത്തെ സമീപിക്കുന്നുണ്ട്. ഗൊയ്ഥെ-സെന്‍ട്രവുമായി ബന്ധമുണ്ടെന്നും അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെ സീറ്റുകള്‍ വളരെ എളുപ്പത്തില്‍ നേടിയെന്നും ബാഹ്യ ഏജന്റുമാര്‍ അവകാശപ്പെടുന്നു.
തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന വ്യാജ ഏജന്റുമാരുടെ ഇരകളായി മാറരുതെന്ന് സെന്‍ട്രം ഡയറക്ടറും ജർമനിയുടെ ഓണററി കോണ്‍സലുമായ ഡോ. സയ്യിദ് ഇബ്രാഹിം അറിയിച്ചു. ജർമന്‍ പരീക്ഷ രജിസ്ട്രേഷന് വിശദാംശങ്ങൾക്കും നടപടിക്രമങ്ങള്‍ക്കുമായി www.german.in വെബ്സൈറ്റ് സന്ദര്‍ശിക്കണം. പരീക്ഷ രജിസ്ട്രേഷന് ഒരു ബാഹ്യ ഏജന്‍സിയെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.