തിരുവനന്തപുരം: കിൻഫ്ര ഫിലിം ആൻഡ് വിഡിയോ കോർപ്പറേഷൻ ചെയർമാനായി ജോർജുകുട്ടി അഗസ്റ്റി ചുമതലയേറ്റു. കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗമാണ്. ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുമ്പ് വ്യവസായ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കോവിഡ് കാലഘട്ടത്തിൽ വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും സംസ്ഥാനത്തെ കിൻഫ്രയുടെ പ്രവർത്തനങ്ങൾ ലോക ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യമെന്നും ജോർജുകുട്ടി അഗസ്റ്റി പറഞ്ഞു. ആധുനിക കേരളത്തിനായി എൽ.ഡി.എഫ് സർക്കാറിന്‍റെ നൂതന പദ്ധതികൾക്ക് വേദിയൊരുക്കുകയെന്ന കിൻഫ്രയുടെ ദൗത്യം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ചെയർമാൻ അറിയിച്ചു. സർക്കാറിന് ഇക്കാര്യത്തിൽ വ്യക്തമായ നയമുണ്ടെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി പി. രാജീവ് പറഞ്ഞു.
സൂരജ് രവീന്ദ്രൻ (മാനേജിങ് ഡയറക്ടർ, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്), കേരള കോൺഗ്രസ് (എം) തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് സഹായ ദാസ് നാടാർ, കർഷക യൂനിയൻ (എം) ജില്ലാ പ്രസിഡന്‍റ് സന്തോഷ് യോഹന്നാൻ, ബാബു കണ്ണൂർക്കോണം (കെ.ടി.യു.സി.എം.എ ജില്ല പ്രസിഡന്‍റ്), വിജയകുമാർ (കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡന്‍റ്), ജസ്റ്റിൻ (സംസ്ഥാന കമ്മിറ്റി അംഗം), അബേഷ് അലോഷ്യസ്, അലൻ വാണിയപുര, ടോം മനക്കൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.