Posted On
date_range Updated On
date_range മന്ത്രിയാകുന്ന കാര്യം ജോര്‍ജ് ചേട്ടൻ പറഞ്ഞിരുന്നില്ലെന്ന് ഭാര്യ അന്നമ്മ; പൊതുപ്രവർത്തനത്തിന് ലഭിച്ച അംഗീകാരം
കോട്ടയം: കേന്ദ്ര മന്ത്രിയാകുന്ന കാര്യം ഭർത്താവും ബി.ജെ.പി നേതാവുമായ ജോർജ് കുര്യൻ പറഞ്ഞിരുന്നില്ലെന്ന് ഭാര്യ അന്നമ്മ. പൊതുപ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണിത്. ഡൽഹിയിലെത്തിയെന്ന് മാത്രമാണ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും അന്നമ്മ വ്യക്തമാക്കി.
പൊതുപ്രവർത്തനം ഭംഗിയായി ചെയ്യാനും മറ്റുള്ളവർക്ക് സാധിക്കുന്ന സഹായം ചെയ്യാനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. 100 ശതമാനവും രാഷ്ട്രീയക്കാരനാണെന്നും അന്നമ്മ വ്യക്തമാക്കി.
രാഷ്ട്രീയ കാര്യങ്ങൾ അദ്ദേഹം സംസാരിക്കാറില്ല. ജോർജിന്‍റെ നേട്ടത്തിൽ താനും മക്കളും സന്തോഷിക്കുന്നതായും അന്നമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് കോട്ടയം കാണക്കാരി സ്വദേശിയായ ജോർജ് കുര്യൻ. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായ അദ്ദേഹം ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ വൈസ് ചെയർമാൻ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.