കോൺഗ്രസ് സഖ്യം: സി.പി.എം നിലപാടിനെ വിമർശിച്ച് മാർ കുറിലോസ്

കൊച്ചി: കോൺഗ്രസ്സുമായുള്ള സഖ്യത്തെ എതിർക്കുന്ന സി.പി.എം നിലപാടിനെ വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത.   ഫാഷിസത്തെ ചെറുക്കാൻ മതനിരപേക്ഷ കക്ഷികളുടെ മഹാ സഖ്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാലത്ത് ഇന്ത്യയുടെ മാപ് ആര് വരച്ചതാണെന്ന് ഇ.എം.എസ് ചോദിച്ച ചോദ്യം ഇപ്പോഴത്തെ ഇടത് പക്ഷം ചോദിക്കാൻ മടിക്കുന്നു. ചോദിച്ചാൽ ദേശവിരുദ്ധരാണെന്ന് മുദ്രകുത്തുമെന്ന് പേടിച്ചാകാം ഇടത് നേതാക്കൾ മാറി നിൽക്കുന്നത്. ഫാഷിസം വന്നുവെന്ന് കരുതുന്ന ഇടത് നേതാക്കൾ മനസ് തുറക്കണമെന്നും മാർ കൂറിലോസ് വ്യക്തമാക്കി. 

Tags:    
News Summary - Geevargees on CPM-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.