ഗവി, മൂഴിയാർ വനമേഖലയിലെ വിദ്യാർഥികൾക്ക് ഓൺലൈൻ സൗകര്യമില്ല

ചിറ്റാർ: ടി.വിയും നെറ്റുമില്ലാതെ ഗവി-മൂഴിയാർ വനമേഖലയിലെ കുട്ടികൾക്ക് ആഞ്ചാംദിവസവും ക്ലാസ് നഷ്​ടപ്പെട്ടു. ഗവി, മൂഴിയാർ വനമേഖലയിൽ താമസക്കാരായ ആദിവാസി വിഭാഗത്തിൽപ്പെട്ടവരും ഗവി ലയത്തിലെ തോട്ടംതൊഴിലാളികളുടെ കുട്ടികളും ഉൾപ്പെടെ നൂറോളം വിദ്യാർഥികൾക്കാണ് ടി.വിയും സ്മാർട്ട് ഫോൺ സൗകര്യവും ഇല്ലാത്തതിനാൽ വിക്ടേഴ്സ്​ ചാനലിലെ പഠനപരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തത്​. ഗവി വനമേഖലയിലെ ഏലംതോട്ടം തൊഴിലാളികളുടെ മക്കൾ ഒന്ന്​ മുതൽ നാലുവരെ ഗവി ഗവ. എൽ.പി സ്കൂളിൽ ആകെ 14 കുട്ടികളാണ് പഠിക്കുന്നത്. 

അഞ്ച്​ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾ ഗവിയിൽനിന്ന്​ 36 കിലോമീറ്റർ ദൂ​െരയുള്ള വണ്ടിപ്പെരിയാറിലെ സർക്കാർ സ്കൂളിലാണ് 70ഓളം വിദ്യാർഥികൾ പഠിക്കുന്നത്. ചുരുക്കം വീടുകളിൽ മാത്രമേ സ്മാർട് ഫോണും ഉള്ളൂ. ഈ ഫോണുമായി മുതിർന്ന ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ ഗവിയിൽ നെറ്റ് കണക്​ഷൻ കിട്ടാത്തതിനാൽ രണ്ട്​ കിലോമീറ്റർ അകലെ പത്താംമൈലിൽ കുന്നിന്​ മുകളിൽനിന്ന് മൊബൈൽ ആപ്പ് വഴി പഠിക്കാൻ ശ്രമിച്ചിട്ടും നെറ്റ് കവറേജ് ലഭിക്കാത്തതിനാൽ അതും മുടങ്ങി.

ഗവിയിൽ ബി.എസ്​.എൻ.എൽ നെറ്റാണ് ഉള്ളതെങ്കിലും അതും ലഭിക്കുന്നത്​ ചുരുക്കം ചില പ്രദേശങ്ങളിലാണ്.കൊച്ചു പമ്പ, മീനാർ ഭാഗത്ത്​ താമസിക്കുന്ന കുട്ടികൾക്ക്​ പഠിക്കാനുള്ള സൗകര്യം ലഭിക്കുന്നില്ല. കനത്തമഴയിൽ ഗവിയിൽ മിക്ക ദിവസങ്ങളിലും വൈദ്യുതി ബന്ധവും ലഭിക്കുന്നില്ല. മൂഴിയാർ സായിപ്പുംകുഴി ആദിവാസി കോളനിയിലും സമാനസ്ഥിതിയാണ്​.

വനമേഖലയിലെ പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കണമെന്ന് രക്ഷിതാക്കളുടെ ആവശ്യം. സീതത്തോട് പഞ്ചായത്തിലെ മൂന്നാം വാർഡാണ് ഗവി വനമേഖല. ഗവി, കൊച്ചുപമ്പ, മീനാർ മേഖലകളിലെ ലയങ്ങളിലായി ഏകദേശം 220 ഓളം കുടുംബങ്ങളിലായി 130 വിദ്യാർഥികളാണുള്ളത്. ഗുരുനാഥൻമണ്ണ് ചിപ്പൻകുഴി ആദിവാസി കോളനിയിലെ വിദ്യാർഥികളുടെ സമാനസ്ഥിതിയാണ്​. 

എന്നാൽ, കുട്ടികൾക്ക് പഠിക്കുന്നതിനുള്ള ഭൗതിക സാഹചര്യം അടുത്തദിവസം തന്നെ ഒരുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന മുഹമ്മദ് റാഫി പറഞ്ഞു. പഞ്ചായത്തി​​െൻറ നേതൃത്വത്തിൽ ഗുരുനാഥൻമണ്ണ് സാംസ്കാരിക നിലയത്തിൽ ചിപ്പൻകുഴി കോളനിയിലെ വിദ്യാർഥികൾക്ക്​ പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതടക്കമുള്ള തീരുമാനം ശനിയാഴ്​ച ചേരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമാകുമെന്നും അവർ പറഞ്ഞു.
 

Tags:    
News Summary - gavi tribal students Online Class -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.