കൊച്ചി: പെട്രോൾ, ഡീസൽ വില ദിവസവും ഉയർത്തി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന എണ്ണക്കമ്പനികൾ പാചകവാതക വിലയുടെ മറവിൽ നടത്തുന്നത് പകൽക്കൊള്ള. ഉപഭോക്താക്കളെ സഹായിക്കാനെന്ന മട്ടിൽ സബ്സിഡി അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിലൂടെ ബാങ്കുകൾക്ക് കൈ നനയാതെ സാമ്പത്തിക നേട്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാറും കൂട്ടുനിൽക്കുന്നു.
ഗാർഹിക പാചകവാതകത്തിന് സബ്സിഡി കിഴിച്ചുള്ള വിലയിൽ കഴിഞ്ഞ ജൂൺ ഒന്നിന് ശേഷം ഏഴു തവണയായി 46.90 രൂപ കൂടി. സബ്സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിന് 146 രൂപയും വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 227 രൂപയുമാണ് വർധിച്ചത്. കേരളത്തിൽ നാലര ലക്ഷം ഉപഭോക്താക്കൾ സബ്സിഡി വേണ്ടെന്നുവെച്ചവരാണ്. ഏറ്റവും വലിയ പാചക വാതക വിതരണക്കാരായ ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി) കഴിഞ്ഞ സാമ്പത്തികവർഷം 10.8 ദശലക്ഷം ടൺ പാചകവാതകമാണ് വിറ്റത്. 1.3 കോടി എൽ.പി.ജി കണക്ഷൻ നൽകി. ഇതിൽ 72 ലക്ഷം പ്രധാൻമന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ) പദ്ധതി പ്രകാരമാണ്. അസംസ്കൃത എണ്ണവിലയുടെ മറവിൽ ഒാരോ തവണയും പാചകവാതക വില ഉയർത്തുേമ്പാൾ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് കമ്പനികൾക്ക് ലഭിക്കുന്നത്.
സിലിണ്ടറിെൻറ ആകെ വിലയും ഫലത്തിൽ ഉപഭോക്താക്കൾക്ക് ചെലവാകുന്ന തുകയും വ്യത്യസ്തമാണ്. ഇന്നലെ നിലവിൽ വന്ന പുതിയ നിരക്ക് പ്രകാരം 688 രൂപ സിലിണ്ടർ ഒന്നിന് നൽകണം. ഇതിൽ 190.60 രൂപ ഉപഭോക്താവിെൻറ അക്കൗണ്ടിൽ സബ്സിഡിയായി എത്തും. ഇൗ ഇനത്തിൽ കോടിക്കണക്കിന് രൂപയാണ് ബാങ്കുകളിൽ എത്തുന്നത്. തുച്ഛമായ സബ്സിഡി തുക ആരും ഉടൻ പിൻവലിക്കില്ലെന്നിരിക്കെ ഇങ്ങനെ അക്കൗണ്ടിൽ വരുന്ന കോടികൾ ബാങ്കുകൾക്ക് വലിയൊരു മുതൽക്കൂട്ടാണ്.
ദാരിദ്ര്യരേഖക്ക് താഴെയുള്ള സ്ത്രീകൾക്ക് സൗജന്യമായി പാചകവാതക കണക്ഷൻ നൽകുന്ന പി.എം.യു.വൈ പദ്ധതിയും ഫലത്തിൽ എണ്ണക്കമ്പനികൾക്ക് നേട്ടമായി. മുൻകൂർ നിക്ഷേപം സ്വീകരിക്കാതെയും 1600 രൂപ ധനസഹായത്തോടെയും കണക്ഷൻ നൽകുന്ന പദ്ധതിയിൽ ചേർന്നവർ വർധിച്ച പാചകവാതക വില താങ്ങാനാവാത്ത അവസ്ഥയിലാണ്. നല്ലൊരു ഭാഗം ഗുണഭോക്താക്കളും രണ്ടാമത് സിലിണ്ടർ നിറച്ചിട്ടില്ലെന്ന് സെൻറർ ഫോർ മോണിറ്ററിങ് ദി ഇന്ത്യൻ ഇക്കോണമി (സി.എം.െഎ.ഇ) കണ്ടെത്തിയിരുന്നു. ഇൗ വർഷം മേയ് 30 വരെ രാജ്യത്ത് 4,10,30,010 കണക്ഷനാണ് പി.എം.യു.വൈ പ്രകാരം നൽകിയത്. ഇതിൽ 73,300 എണ്ണം കേരളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.