Posted On
date_range Updated On
date_range കഞ്ചാവ് കേസിലെ പ്രതിക്ക് കോവിഡ്; കൊല്ലത്ത് എക്സൈസ് കോംപ്ലക്സ് അടച്ചു
കൊല്ലം: കഞ്ചാവ് കേസിൽ എക്സൈസ് സംഘം പിടികൂടിയ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിയുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. കൂടാതെ എക്സൈസ് കോംപ്ലക്സ് അടച്ചുപൂട്ടുകയും ചെയ്തു.
പ്രതിയെ റിമാൻഡ് ചെയ്യുന്നതിന് മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് കോവിഡ് കണ്ടെത്തിയത്. തുടർന്ന് ഞായറാഴ്ച രാത്രിയോടെ എക്സൈസ് ഓഫിസിൽ അണുനശീകരണം നടത്തി.
സമ്പർക്ക പട്ടികയിലുള്ള മുഴുവൻ ഉദ്യോഗസ്ഥരുടേയും സ്രവ പരിശോധന നടത്തുമെന്ന് മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.