പ്രതി അനീഷ്

കൂട്ട ബലാത്സംഗ കേസ്​ പ്രതി 17 വര്‍ഷത്തിനുശേഷം പിടിയില്‍

കോതമംഗലം: 17 വര്‍ഷംമുമ്പ് പോത്താനിക്കാട് പൊലീസ് രജിസ്​റ്റര്‍ ചെയ്ത കൂട്ട ബലാത്സംഗ കേസിലെ മൂന്നാം പ്രതി പിടിയില്‍. ഇടുക്കി വണ്ണപ്പുറം മുള്ളന്‍കുത്തി കരയില്‍ വെളുത്തേടത്ത് അനീഷിനെയാണ് (39) പോത്താനിക്കാട് സി.ഐ നോബിള്‍ മാനുവലും സംഘവും അറസ്​റ്റ്​ ചെയ്തത്.

ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയി വിവിധ സ്ഥലങ്ങളില്‍ തൊഴിലുകള്‍ ചെയ്ത് കഴിയുകയായിരുന്നു. ഒന്നാം പ്രതിയെ 2011ല്‍ 10 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. എസ്‌.ഐ കെ.കെ. രാജേഷ്, എ.എസ്‌.ഐ ഷാല്‍വി അഗസ്​റ്റിന്‍, സി.പി.ഒ എന്‍.യു. ധയേഷ്, സൂരജ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - Gang rape accused arrested after 17 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.