കോതമംഗംലം: കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടന വേദിയിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പ്രസംഗിച്ച് കൊണ്ടിരിക്കെ അതിവേഗതയിൽ ഹോണടിച്ച് പാഞ്ഞ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി. വേദിയിൽവെച്ച് തന്നെ ബസിനെതിരെ നടപടിയെടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ടി.ഒ ബസിന്റെ പെർമിറ്റ് റദ്ദാക്കുകയായിരുന്നു.
ബഹുമാനപ്പെട്ട എം.എൽ.എ പ്രസംഗിച്ചുകൊണ്ടിരിക്കെ ഫയർ എൻജിൻ വരികയാണെന്നാണ് അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളുകളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാണ് ബസ് പോയത്. ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്. അയാളുടെ പെർമിറ്റ് പോയെന്ന് മാത്രം കണക്കാക്കിയാൽ മതിയെന്ന് ഗണേഷ് കുമാർ പറഞ്ഞു.
ജനങ്ങൾ തിങ്ങിനിൽക്കുന്നിടത്ത് പോലും ഇത്രയും വേഗതയിലാണ് വാഹനം ഓടിക്കുന്നതെങ്കിൽ റോഡിൽ എങ്ങനെയാവും വാഹനമോടിക്കുക. സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
നേരത്തെ കെ.എസ്.ആർ.ടി.സി ബസിന്റെ ഡാഷ്ബോര്‍ഡില്‍ കുപ്പികള്‍ കൂട്ടിയിട്ടതിന് മന്ത്രി ബസ് നിര്‍ത്തി ജീവനക്കാരെ ശകാരിക്കുകയും ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. പൊന്‍കുന്നം യൂണിറ്റിലെ ഡ്രൈവര്‍ സജീവ് കെ.എസിനെ നടപടിയുടെ ഭാഗമായി തൃശൂര്‍ യൂണിറ്റിലേക്ക് സ്ഥലം മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.