‘ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ് തന്നെ, പിണറായിയുടെ സംഘി പൊലീസ് കേസ് എടുക്കുന്നെങ്കിൽ എടുത്തോ’; വെല്ലുവിളിച്ച് റിജിൽ മാക്കുറ്റി

ഗാന്ധിജി​യെ വധിച്ചത് ആർ.എസ്.എസ് ആണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് യൂത്ത് ലീഗ് പ്രവർത്തകനെതിരെ കേസെടുക്കുമെന്ന് ​പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ​യൂത്ത് കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. സംഘികൾ നൽകിയ പരാതിയിലാണ് പൊലീസ് വിളിപ്പിച്ചതെന്നും ഇതിനെ ചോദ്യം ചെയ്തപ്പോൾ കേസെടുക്കുമെന്ന ധിക്കാരം നിറഞ്ഞ മറുപടിയാണ് സി.ഐ നൽകിയതെന്നും കറകളഞ്ഞ സംഘിയുടെ ഭാഷയായിരുന്നു അതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. സത്യത്തിൽ പിണറായി ഭരണത്തിൽ സി.പി.ഐ നേതാവ് ആനിരാജ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്നും കേരള പൊലീസിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്നും അദ്ദേഹം കുറിച്ചു. ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ് തന്നെയാണെന്നും കേസ് എടുക്കുന്നേൽ സംഘി പൊലീസ് എടുത്തോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

Full View

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഗാന്ധിയെ വധിച്ചത് ആർ.എസ്.എസ് എന്ന് ഫേസ് ബുക്ക് പോസ്റ്റ് ചെയ്തതിന് ഇരിട്ടി മുഴക്കുന്നിലെ യൂത്ത് ലീഗ് പ്രവർത്തകൻ സിയ പൊയില്യനെ സംഘികൾ കൊടുത്ത പരാതിയിൽ മുഴക്കുന്ന് ​പെലീസ് വിളിപ്പിച്ച് എഫ്.ഐ.ആർ ഇട്ട് കേസെടുക്കുമെന്ന് ഭീഷണി. ഇതറിഞ്ഞ് ഞാൻ സി.ഐയെ വിളിച്ച് ചോദിച്ചു. ആർ.എസ്.എസ് ആണ് ഗാന്ധിജിയെ വധിച്ചത് എന്ന് സത്യമായ കാര്യമല്ലേ അതിന്റെ പേരിൽ കേസെടുക്കുകയാണെങ്കിൽ ആയിരക്കണക്കിന് ആളുകളുടെ പേരിൽ നിങ്ങൾ കേസ് എടുക്കേണ്ടേ?

ഞാൻ കേസെടുക്കും എന്ന ധിക്കാരം നിറഞ്ഞ മറുപടിയാണ് സി.ഐ പറഞ്ഞത്. കറകളഞ്ഞ സംഘിയുടെ ഭാഷയാണ് അയാളിൽനിന്ന് ഉണ്ടായത്. സത്യത്തിൽ പിണറായി ഭരണത്തിൽ സി.പി.ഐ നേതാവ് ആനിരാജ പറഞ്ഞത് നൂറു ശതമാനം ശരിയാണ്, കേരള പൊലീസിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണ്.

സിയ മുഴക്കുന്ന് പൊലീസോട് പറഞ്ഞു ആർ.എസ്.എസ് അല്ലേ ഗാന്ധിജിയെ വധിച്ചത് അത് സത്യമല്ലേ. തിരിച്ച് പൊലീസ് പറഞ്ഞത് സത്യങ്ങൾ അവിടെ നിൽക്കട്ടെ അതൊക്കെ വിളിച്ച് പറഞ്ഞാൽ പണികിട്ടും. ഇതാണ് പിണറായിയുടെ സംഘി പൊലീസ്.

Note: ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ് തന്നെ

റിജിൽ മാക്കുറ്റി

കേസ് എടുക്കുന്നേൽ സംഘി പൊലീസ് എടുത്തോ?

Tags:    
News Summary - 'Gandhiji was assassinated by the RSS, if Pinarayi's Sanghi police took the case?'; Challenged by Rijil Makuti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.