തളിപ്പറമ്പ്/ചെന്നൈ: കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ഓഫിസിന് മുന്നിൽ രാഷ്ട്രപിതാവിെൻറ പ്രതിമക്ക് നേരെ പട്ടാപ്പകൽ അക്രമം. അക്രമം നടത്തിയയാളെ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി.
ഇതേസമയം, ചെന്നൈക്ക് സമീപം തിരുവട്ടിയൂരിൽ അജ്ഞാതർ ബി.ആർ. അംബേദ്കറുടെ പ്രതിമ െപയിെൻറാഴിച്ച് വികൃതമാക്കി. പ്രദേശത്ത് െപാലീസുകാരെ വിന്യസിച്ച് അന്വേഷണം തുടങ്ങി.
കണ്ണൂർ പരിയാരം ഇരിങ്ങല്‍ വയത്തൂര് കാലിയാര് ശിവക്ഷേത്രത്തിന് സമീപത്തെ പള്ളിക്കുന്നില്‍ പി. ദിനേശന് (42) ആണ് ഗാന്ധി ്പ്രതിമ തകർത്തതിന് പിടിയിലായത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ നിരവധിയാളുകള്‍ നോക്കിനില്‍ക്കെയാണ് ദിനേശന് അക്രമം നടത്തിയത്. പ്രതിമ സ്ഥാപിച്ച പീഠത്തിൽ കയറിയ ദിനേശൻ പ്രതിമയുടെ കണ്ണട അടിച്ചു തകർക്കുകയും മാല വലിച്ചുപൊട്ടിച്ച് വലിച്ചെറിയുകയുംചെയ്തു.
പ്രതിമയുടെ മുഖത്ത് രണ്ടുതവണ അടിക്കുകയുംചെയ്തു. സംഭവത്തിന് ദൃക്സാക്ഷികളായ മൂന്ന് യുവാക്കൾ മൊബൈൽഫോണിൽ പകർത്തിയ ദൃശ്യമാണ് പ്രതിയെ തിരിച്ചറിയാനും പിടികൂടാനും സഹായിച്ചത്. ചിത്രം പൊലീസിന് കൈമാറിയതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ആളെ തിരിച്ചറിഞ്ഞവർ നൽകിയ വിവരമനുസരിച്ച് പൊലീസ് ഉച്ചയോടെ ദിനേശിനെ പരിയാരത്തെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
ദിനേശിെൻറ രാഷ്ട്രീയബന്ധം വ്യക്തമല്ലെന്നും ആറുവർഷമായി ഇയാൾ മനോരോഗത്തിന് ചികിത്സയിലാണെന്ന് അറിഞ്ഞതായും പൊലീസ് പറഞ്ഞു. ദിനേശെൻറ പേരിൽ പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു. 2005ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രതിമ അനാച്ഛാദനംചെയ്ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.