കൊച്ചി: ഇന്ത്യയുടെ ജി 20 അധ്യക്ഷതക്ക് കീഴിലുള്ള മൂന്നാമത്തെ ജി 20 ഫ്രെയിംവർക്ക് പ്രവർത്തക സമിതി (എഫ്.ഡബ്ല്യു.ജി) യോഗം ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൊച്ചിയിൽ നടക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ, സമിതിയുടെ ആക്ടിങ് സഹ അധ്യക്ഷനും യു.കെയിലെ എച്ച്.എം ട്രഷറി ഡെപ്യൂട്ടി ഡയറക്ടറുമായ ടോം ഹെമിങ്വേ എന്നിവർ സംയുക്തമായി യോഗത്തിന് നേതൃത്വം നൽകും. ജി 20 അംഗ രാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ, അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ എന്നിവയിൽനിന്നുള്ള 75ലധികം പ്രതിനിധികൾ പങ്കെടുക്കും.
ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന സമ്മേളനം ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.