Posted On
date_range Updated On
date_range ഐ.എ.എസുകാരില്‍ തലക്ക് വെളിവുള്ളവര്‍ പത്ത് ശതമാനം –മന്ത്രി ജി. സുധാകരന്
ആലപ്പുഴ: ഐ.എ.എസുകാരില്‍ പത്ത് ശതമാനം മാത്രമേ തലക്ക് വെളിവുള്ളവര്‍ ഉള്ളൂവെന്ന് മന്ത്രി ജി. സുധാകരന്. ഇരുനൂറോളം ഐ.എ.എസുകാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച തന്‍െറ അനുഭവം ഇതാണ്. ഐ.എ.എസുകാര്‍ക്ക് പ്രത്യേക മഹത്വമൊന്നുമില്ല. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഐ.സി.എസിന്‍െറ തുടര്‍ച്ചയാണിത്. അവരെ ബ്രിട്ടീഷുകാരുടെ പ്രേതം ബാധിച്ചിരിക്കുകയാണ്. ഐ.എ.എസുകാരെ കണ്ടുകൊണ്ടല്ല സര്‍ക്കാര്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ടൗണ്‍ ഹാളില്‍ ആധാരം എഴുത്തുകാരുടെ സംസ്ഥാന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.