Posted On
date_range Updated On
date_range ശബരിമലയിൽ അലയുന്ന കഴുതകൾക്കുള്ള ചൈതന്യം തന്ത്രിക്കില്ല -മന്ത്രി സുധാകരൻ
ആലപ്പുഴ: ശബരിമല തന്ത്രിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരൻ. ശബരിമലയിൽ അലഞ്ഞുനടക്കുന്ന കഴുതകൾക്കുള്ള ചൈതന്യം പോലും തന്ത്രിമാർക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്ത്രിയിരിക്കുന്ന സ്ഥലത്ത് അയ്യപ്പനുണ്ടോയെന്ന് സംശയിക്കണം. തന്ത്രിക്ക് അയ്യപ്പനോടല്ല കൂറ്. ദൈവവിശ്വാസം അധികാരത്തിന് ഉപയോഗിക്കുന്ന കാപട്യം തിരിച്ചറിയണം. അൽഫോൻസ് കണ്ണന്താനം മന്ത്രിയെന്ന പവർ കാണിക്കാനാണ് ശബരിമലയിലെത്തിയത്. ക്ഷേത്രങ്ങൾ സമരങ്ങൾക്കുള്ള വേദിയല്ല. ബ്രാഹ്മണാധിപത്യമാണ് നടക്കുന്നതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.